10.8.08

സർവീസ്‌ കഥകൾ

കഥ 1

ഒരിക്കൽ ഒരു മനുഷ്യൻ കിണറ്റിൽ വീണതായി സ്റ്റേഷനിൽ അറിയിപ്പ്‌ കിട്ടി.സ്റ്റേഷനിൽ പലതരം വണ്ടികളുണ്ട്‌. ഒന്ന് തീകെടുത്താൻ വെള്ള ടാങ്കും, മറ്റ്‌ അനുബന്ധ സാധനങ്ങളും ഉള്ളത്‌. മറ്റൊന്ന് വെള്ളം മാത്രം നിറക്കാൻ വേണ്ടിയുള്ള ടാങ്കർ, രക്ഷാ പ്രവർത്തനം നടത്താൻ വെണ്ട സാധന സാമഗ്രികൾ മാത്രമുള്ള വണ്ടി, പിന്നെ ആംബുലൻസും. ഫയർമാന്മാർ വണ്ടിയുമെടുത്ത്‌ ധൃതിയിൽ പാഞ്ഞു. വെള്ളം നിറക്കുന്ന ടാങ്കർ വണ്ടിയായിരുന്നു, രക്ഷാപ്രവർത്തനത്തിന്റെ വണ്ടിക്കു പകരം എടുത്തു കൊണ്ടോടിയത്‌. പിന്നീട്‌ അബദ്ധം മനസ്സിലായപ്പോൾ തിരികെ വന്നു. തിരിച്ച്‌ മറ്റേ വണ്ടിയുമായി സ്ഥലത്തു ചെന്നപ്പോഴെക്കും കിണറ്റിൽ വീണ ആളിന്റെ കാര്യത്തിൽ " തീരുമാനമായി" കിട്ടി. അവിടെ പിന്നീട്‌ നടന്ന സംഭാഷണം ഇങ്ങനെയായിരുന്നു. സ്ഥലം മാറിപ്പോയ ഒരു ഉദ്യോഗസ്ഥന്റെ കാര്യം സംഭവ സ്ഥലത്തുണ്ടായിരുന്ന മറ്റൊരു സ്റ്റേഷനിലെ ഫയർമാൻ തിരക്കിയതായിരുന്നു അത്‌
" എടേയ്‌ നിങ്ങളുടെ മേലാഫീസർ റിട്ടയർ ആയി അല്ലേ..?" പുള്ളി ഉദ്ദേശിച്ചത്‌ സ്ഥലം മാറിയ കാര്യമായിരുന്നു. അപ്പോൾ മറുപടി ഇങ്ങനെ കിട്ടി
"എടെയ്‌.. എന്തു മണ്ടത്തരമാണടേയ്‌ നീ ചോദിക്കുന്നത്‌.. ജീവിച്ചിരിക്കുന്ന ആൾ എങ്ങനാടെ റിട്ടയർ ആവുന്നത്‌..."
അങ്ങോർ ഉദ്ദേശിച്ചത്‌ എന്താണെന്ന് കേട്ടുനിന്നവർക്കും, ഈ സംഭവം മറ്റുള്ളവർ പറഞ്ഞു പരത്തിയപ്പോൾ കേട്ടവർക്കും മനസ്സിലായില്ല. നിങ്ങൾക്ക്‌ മനസ്സിലായോ? ചോദിച്ചവനും കൊള്ളാം, മറുപടി പറഞ്ഞവനും കൊള്ളാം..


കഥ 2

ഒരു ദിവസം രാത്രിയിൽ സ്റ്റേഷനിലേക്ക്‌ ഒരു കോൾ. അതും ആരോ കിണറ്റിൽ ചാടി, രക്ഷിക്കണം എന്നും പറഞ്ഞായിരുന്നു. പലപ്പൊഴും എമർജൻസി കോൾ വരികയാണങ്കിലേ ഓഫീസർ സ്ഥലത്തേക്ക്‌ പോകൂ. കോൾ വന്നത്‌ പള്ളികുന്ന എന്ന സ്ഥലത്തു നിന്ന്. അവിടെ വള്ളികുന്നം എന്ന ഒരു സ്ഥലവും കൂടിയുണ്ട്‌ (സ്ഥല നാമം വ്യാജം). രണ്ടൂം രണ്ടു വഴി. ആദ്യം പോയത്‌ രക്ഷാപ്രവർത്തനത്തിനുള്ള വണ്ടിയായിരുന്നു. പിന്നീട്‌ ആംബുലൻസും. ഓഫീസർ ആംബുലൻസ്‌ ഡ്രൈവറോട്‌ വഴി പറഞ്ഞു കൊടുത്തു. പള്ളികുന്നമാണ്‌, വള്ളികുന്നമല്ല, വഴി തെറ്റരുത്‌ എന്ന്. ആ സ്റ്റേഷനിലെ തന്നെ ഒരു ഫയർമാന്റെ വീടിനടുത്താണ്‌ സംഭവം നടന്നത്‌. വഴിതെറ്റാതിരിക്കാൻ അയാളുടെ പേരും പറഞ്ഞു കൊടുത്തു. "പള്ളികുന്നത്തേക്ക പോകേണ്ടത്‌.. തനിക്ക്‌ വഴി അറിയാമോ?" "എന്തു ചോദ്യമാ സാർ.. നമ്മുടെ ശ്രീകുമാറിന്റെ സ്ഥലം..എനിക്കു നന്നായറിയാം.. സാറ്‌ കയറിക്കോ.. ദാ ഇപ്പോത്തന്നെ എത്താം"
വണ്ടി ചീറിപ്പാഞ്ഞു പോയി. വള്ളികുന്നത്തേക്കും പള്ളികുന്നത്തേക്കും തിരിയേണ്ട സ്ഥലമെത്തിയപ്പോൾ വണ്ടി വിട്ടത്‌ വള്ളികുന്നത്തേക്ക്‌. കിണറ്റിൽ വീണ ശരീരവും എടുത്ത്‌ ആദ്യത്തെ ഫയർമാന്മാർ ഓഫീസറെ വിളിച്ചു. "സാർ അരമണിക്കൂർ കഴിഞ്ഞല്ലോ..സാർ എവിടെയാ..?ഇറങ്ങിയില്ലേ " "ദേ ഞങ്ങൾ സ്ഥലത്തെത്തിയല്ലോ" പാതിരാത്രി അരോട്‌ സ്ഥലം ചോദിക്കാനാ? ഒടുവിൽ ഒരു കടയുടെ മുന്നിൽ എത്തി ബോർഡ്‌ നോക്കിയപ്പോഴാണ്‌ അബദ്ധം മനസ്സിലായത്‌. "താനെവിടെ നോക്കിയാടൊ വണ്ടി ഓടിച്ചത്‌" "അത്‌ സാർ വഴി എനിക്കറിയാമയിരുന്നു..പക്ഷെ ആ ജ്ംങ്കഷനിൽ ചെന്നപ്പോ ഒരു സംശയം.. എന്തായലും ഇപ്പോ മനസ്സിലായല്ലോ സ്ഥലം മാറിപ്പോയെന്ന്"


കഥ 3

കൂടെ താമസിക്കുന്ന അമ്മൂമ്മയെ കാണാനില്ല. അമ്മൂമ്മയെ കാണാതായി എന്ന് മനസ്സിലായത്‌ മൂന്നു ദിവസത്തിനു ശേഷം അപ്പോൾ തിരഞ്ഞിറങ്ങി. അമ്മൂമ്മ കിണറ്റിൽ തന്നെ ഉണ്ടായിരുന്നു. ശരീരം അളിഞ്ഞു വല്ലതായിരുന്നു അപ്പോഴേക്കും. ആ മൂന്നു ദിവസവും ആ വീട്ടുകാർ കുടിച്ചത്‌ ആ കിണറ്റിലെ വെള്ളം. ദുർഗന്ധം വന്നപ്പോൾ പോലും ആർക്കും കിണറ്റിൽ നോക്കാൻ തോന്നിയില്ല ശരീരം എടുത്തു കഴിഞ്ഞു ഭയങ്കര ബഹളം, ശർദ്ദി, വയറ്‌ കഴുകൽ.. അങ്ങിനെ.. അമ്മൂമ്മയോടുള്ള കരുതൽ... സ്നേഹം...

1.8.08


പ്രവേശനോൽസവം

ഒരു യാത്രക്കിടയിലായിരുന്നു പ്രവേശനോൽസവം എന്ന പുതിയ അദ്ധ്യയന വർഷത്തിലേക്കുള്ള ആദ്യദിനത്തിന്റെ ആഘോഷപരിപാടികൾ കണ്ടത്‌. അലങ്കരിച്ച സ്കൂൾ അങ്കണവും, കുട്ടികളുടെ ബഹളവുമായി മാറിയ കാലത്തിന്റെ മുഖമായിരുന്നു ഞാൻ ആ കണ്ടത്‌. എന്റെ ഓർമകളിൽ ആദ്യ സ്കൂൾ ദിനം എന്നും ആയാസത്തിന്റേതും മനപ്രയസത്തിന്റേതും ആയിരുന്നു. പ്രത്യേകിച്ച്‌ കാരണമൊന്നുമില്ലാതെ തന്നെ. ഓർമ്മയിൽ തങ്ങി നിൽക്കുന്ന ഒരു പ്രവേശന ദിവസം മലപ്പുറത്തു വച്ചായിരുന്നു.

കുന്നും മലകളും ഇല്ലാത്ത ഒരു സ്ഥലത്തുനിന്നായിരുന്നു ഞാൻ ആദ്യമായി മലയുടെ നാടായ മലപ്പുറത്ത്‌ എത്തിയത്‌. മാതാപിതാക്കൾ സർക്കാർ ജീവനക്കാരായിരുന്നതിനാൽ വിവിധ സ്ഥലങ്ങളിലേക്കുള്ള സ്ഥലം മാറ്റവും യാത്രയും പുത്തരിയല്ലായിരുന്നു.ഓർമ്മ വച്ചതിനുശേഷമുള്ള ആദ്യ തീവണ്ടി യാത്രയായിരുന്നു മലപ്പുറത്തേക്കു പോകാൻ വേണ്ടി നടത്തിയത്‌.രാത്രി മുഴുവൻ ഉറങ്ങാതെ ദൂരെ തെളിയുന്ന ഓടിമാറുന്ന വിളക്കുകളും മറ്റും കണ്ടായിരുന്നു യാത്ര. പിന്നീട്‌ ബസ്‌ യാത്രയിൽ മലനിരകളും , റോഡിനിരുവശത്തുമുള്ള കൊക്കകളും കണ്ട്‌ ഭയന്നത്‌ മറ്റൊരോർമ്മ.

മലപ്പുറത്ത്‌ താമസിക്കേണ്ടുന്ന വീടിനടുത്ത്‌ വാഹനമിറങ്ങിയപ്പോൾ, തട്ടമിട്ട മുസ്ലീം പെൺകുട്ടികളെക്കണ്ട്‌ ഞാൻ ഒരുപാട്‌ നേര അന്തം വിട്ടു നോക്കി നിന്നു. മുടി പുറത്തു കാണുന്നത്‌ നാണക്കേടായതുകൊണ്ടായിരിക്കം അവർ തലയിൽ തുണിയിട്ടു മറച്ചു നടക്കുന്നത്‌ എന്ന്‌ ഞാൻ കരുതി.

എന്നേയും ജ്യേഷ്ഠനേയും കൂടി ഒരുമിച്ചായിരുന്നു സ്കൂളിൽ ചേർക്കാനായി കൊണ്ടുപോയത്‌. അച്ഛനും അമ്മയും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഏകദേശം 11 മണി കഴിഞ്ഞ്‌ അവിടെ എത്തി ചേർന്ന ഞങ്ങൾക്ക്‌ അദ്ധ്യാപകർ നല്ല സ്വീകരണമായിരുനു നൽകിയത്‌. പരിചയമില്ലത്ത ആ സ്ഥലത്ത്‌ ഭയചകിതരായിട്ടായിരുന്നു ഞങ്ങൾ ഇരുന്നത്‌. റ്റീ സിയും മറ്റും നൽകുമ്പോൾ ഇന്റർവ്വെല്ലിന്‌ ബെല്ലടിച്ചു. പുതിയ രണ്ടു കുട്ടികൾ വേറെ ഏതോ നാട്ടിൽ നിന്നും വരുന്നു എന്നറിഞ്ഞായിരിക്കാം, മൃഗശാലയിൽ പുതിയതായി എത്തിയ വിചിത്ര ജീവികളെ കാണാൻ തിരക്കു കൂട്ടുന്ന പോലെ കുട്ടികൾ ഞങ്ങളെ കാണാൻ ഓഫീസിന്റെ മൂന്നു ജനാലയിലും വാതിലിലും തിങ്ങി നിറഞ്ഞത്‌. കണ്ടവരും കാണാൻ അവസരം കിട്ടാത്തവരും തമ്മിൽ ഉന്തും തള്ളും നടക്കുന്നത്‌ കേൾക്കാമായിരുന്നു. "ഞാങ്കണ്ടില്ല" "ഇയ്യ്‌ ഇങ്ങട്ട്‌ മാറി നിക്ക്‌" എന്നിങ്ങനെയുള്ള അലർച്ചകൾക്കും മറ്റും ഒടുവിൽ, ജനലിൽ പിടിച്ചു മാറാതെ നിന്നവരെ താഴെ നിന്നവർ കാലിൽ പിടിച്ചു വലിച്ചു താഴെയിട്ടു. "ക്രമസമാധാന നില" പരുങ്ങലിൽ ആയപ്പോഴേക്കും ഒരു അദ്ധ്യാപകൻ വടിയെടുത്ത്‌, വാതിലിൽ നിന്നു തള്ളുണ്ടാക്കിയവരേയും, ജനാലയിൽ നിന്നു വഴക്കുണ്ടാക്കിയവരേയും "ലാത്തി ചാർജ്ജ്‌" നടത്തി ഓടിച്ചു.

ഓടിച്ച്‌ അദ്ധ്യാപകൻ തിരികെയെത്തും മുൻപേ തന്നെ ജനാലകളും വാതിലും വീണ്ടും ഹൗസ്‌ ഫുൾ ആയി. അറുക്കുവാൻ കൊണ്ടുവന്ന ആട്ടിൻകുട്ടികളെപ്പോലെ പേടിച്ചരണ്ട്‌ ഞങ്ങൾ ഇരുവരും ഓഫീസ്‌ റൂമിൽ ഇരുന്നു. ജ്യേഷ്ഠനെ നാലിലേക്കും എന്നെ രണ്ടിലേക്കുമായിരുന്നു ചേർത്തത്‌.രണ്ടാം ദിവസം അയൽപക്കത്ത്‌ താമസിക്കുന്ന ജസീന , റുബീന, ബാവ എന്നീ പെൺകുട്ടികളെയായിരുന്നു, ഞങ്ങളെ സ്ക്കൂളിൽ കൊണ്ടുപോകുന്നതിനും തിരികെ കൊണ്ടുവരുന്നതിനും ചുമതലയേൽപ്പിച്ചത്‌.

ജസീനയും റുബീനയും എന്റെ സഹപാഠികളായിരുന്നു. ബാവ മൂന്നിലും. അതൊരു ജൂൺ മാസമായിരുന്നുവെന്നാണ്‌ എന്റെ ഓർമ്മ. കാരണം സ്ക്കൂളിലേക്കുള്ള ആ യാത്രയിൽ, നൂലുപോലെ നേർത്ത പൊടിമഴ പെയ്തതും, ആ മഴയിൽ നനഞ്ഞ്‌ നടന്നതും ഞാനോർക്കുന്നു. ഏകദേശം ഒരു കിലോമീറ്റർ ദൂരമുണ്ടായിരുന്നു സ്ക്കൂളിലേക്ക്‌. യാത്രയിലുടനീളം ജസീന "മോന്റെ പേരെന്താ" "മോന്റെ നാടെവിടാ" എന്നിങ്ങനെ എതു ചോദ്യവും, "മോൻ" എന്ന അഭിസംബോധനയോടെ ചോദിച്ചത്‌ ഒരു പുരുഷൻ എന്ന നിലയിലും ജസീനയുടെ സമപ്രായക്കാരൻ എന്ന നിലയിലും, എനിക്ക്‌ അപമാനകരമായി അനുഭവപ്പെട്ടു. പക്ഷെ അവർ സംസാരിക്കുന്ന മലപ്പുറം ഭാഷ കൂടുതലും എനിക്ക്‌ മനസ്സിലാകാത്തതിനാൽ , അവർ ചോദിക്കുന്ന ഓരോ ചോദ്യത്തിനും ഒന്നുകിൽ ഞാൻ മൂളുകയോ അല്ലങ്കിൽ മറുപടി പറയാതിരിക്കുകയോ ചെയ്തു. പക്ഷേ എന്റെ ജ്യേഷ്ഠന്‌ വലിയ പ്രശ്നമുള്ളതായി എനിക്ക്‌ തോന്നിയില്ല.

സ്കൂളിലെ ആദ്യ പിരിയഡുകൾ കുഴപ്പമില്ലാതെ തീന്നു. ഇന്റർവെല്ലായപ്പോഴെക്കും ജസീനയും ബാവയും റുബീനയും എന്റെ അരികിലെത്തി. പുറത്തിറങ്ങാതെ ഇരുന്ന എന്നോട്‌ " ഇജ്ജ്‌ പാത്താമ്പോണില്ലേ" എന്ന് ചോദിച്ചു. ഇജ്ജ്‌ എന്നാൽ നീ എന്നാണെന്ന് ഞാൻ അതിനോടകം പഠിച്ചു കഴിഞ്ഞിരുന്നു. പാത്തുക എന്നാൽ മൂത്രമൊഴിക്കുക എന്നാണെന്ന് അറിയാതിരുന്ന ഞാൻ ആ ചോദ്യത്തെ ഇങ്ങനെ വിവർത്തനം ചെയ്തു. "നീ പാത്രം കൊണ്ടുവന്നില്ലേ" എന്ന് അതുകൊണ്ട്‌ ഞാൻ ആ ചോദ്യത്തിന്‌ "കൊണ്ടുവന്നില്ല" എന്ന്‌ മറുപടി പറഞ്ഞതും, പെൺകുട്ടികൾ മൂവരും അലറിച്ചിരിച്ചു. ഞാൻ പറഞ്ഞത്‌ അബദ്ധമാണന്ന് എനിക്കു മനസ്സിലായി.

കാട്ടുഭാഷ സംസാരിക്കുന്ന ഈ ജാതികളോട്‌ ഞാനിനി സംസാരിക്കില്ല എന്ന് പ്രതിജ്ഞയെടുത്തു. ഞാൻ പറയുന്നത്‌ തമിഴാണെന്ന് അവരും അവർ പറയുന്നതാണ്‌ തമിഴെന്ന് ഞാനും അന്യൊന്യം അരോപണം ചൊരിഞ്ഞു.

അടുത്ത ക്ലാസ്സിന്‌ ബെല്ലടിച്ചു. അദ്ധ്യാപകൻ കടന്നു വന്നപ്പോൾ കുട്ടികൾ എഴുന്നേറ്റ്‌ നിന്ന്
അസലാമു അലൈക്കും" എന്നു പറഞ്ഞു. നമസ്തേ സാർ" എന്നതിനു പകരം "അസലാമു അലൈക്കും" എന്ന് പറയുന്നത്‌ കേട്ട്‌ എന്റെ ആധി കൂടി. എന്തു ഭാഷയാണ്‌ ആ പറഞ്ഞതെന്ന് എന്നിക്കൊട്ടും മനസ്സിലായില്ല. അതിനിടെ വെടിച്ചില്ല് പോലെ അഞ്ചു കുട്ടികൾ ക്ലാസിൽ നിന്നിറങ്ങി ഓടുന്നത്‌ ഞാൻ അമ്പരപ്പോടെ കണ്ടിരുന്നു. എന്റെ നാട്ടിലെ സ്കൂളിലായിരുന്നുവെങ്കിൽ അദ്ധ്യാപകൻ ക്ലാസിലെ തടിമാടനെക്കോണ്ട്‌ അവരെ പിടിച്ചു കൊണ്ടുവരീപ്പിക്കുകയും നല്ല പൂശു പൂശുകയും ചെയ്യുമായിരുന്നു. ഇവിടെയാകട്ടെ ആരും അവരെ ശ്രദ്ധിച്ചതു പോലുമില്ല എന്നത്‌ എന്നെ അദ്ഭുതപ്പെടുത്തി.

"കേട്ടെഴുത്ത്‌" അദ്ധ്യാപകൻ ഉറക്കെ വിളിച്ചു പറഞ്ഞു. ഞാനും സ്ലേറ്റ്‌ എടുത്ത്‌ തയ്യാറായി ഇരുന്നു."ദവാത്തുൻ","കിത്താബുൻ"എന്നിങ്ങനെ ഓരോ വാക്കുകൾ അദ്ധ്യാപകൻ പറഞ്ഞു . ആ തണുപ്പത്തും ഞാൻ വല്ലാതെ വിയർത്തു. ആ വാക്കുകൾ ഒന്നും തന്നെ എനിക്കു പിടികിട്ടിയില്ല. ഞാൻ ഇത്‌ ഇതിനു മുൻപ്‌ കേട്ടിട്ടും ഇല്ല. കരച്ചിലിന്റെ വക്കത്തെത്തിയ ഞാൻ അടുത്തിരുന്ന പയ്യന്റെ സ്ലേറ്റിലേക്ക്‌ ഒളിഞ്ഞു നോക്കി. ആ കുട്ടി വലത്തുനിന്ന് ഇടത്തോട്ട്‌ അജ്ഞാത ലിപിയിൽ എന്തൊ വരച്ചു വെക്കുന്നത്‌ ഞാൻ കണ്ടു. ആ നിമിഷം അജ്ഞാത ഭാഷ സംസാരിക്കുന്ന ആ ജാതികൾക്കിടയിൽ പെട്ടുപോയതിന്‌ ഞാൻ സ്വയം ശപിച്ചു. എന്റെ അടുത്തേക്ക്‌ നടന്നടുക്കുന്ന അദ്ധ്യാപകനെക്കണ്ട്‌ ഞാൻ കരയുവാൻ തുടങ്ങി. എന്റെ സ്ലേറ്റ്‌ വാങ്ങിച്ചു നോക്കിയ അദ്ധ്യാപകൻ ഞാൻ ഒന്നും എഴുതിയിട്ടില്ലന്നു കണ്ട്‌ എന്നോട്‌ പറഞ്ഞു "ഇത്‌ അറബിയാണ്‌. നിങ്ങൾ പഠിക്കേണ്ട ആവശ്യമില്ല. വെറുതെ ഇരുന്നാൽ മതി. അല്ലങ്കിൽ പുറത്തു പോകാം..

"ഹൊ!!! അശ്വാസത്തിന്റെ കുളിർമഴ പെയ്തത്‌ അപ്പോഴായിരുന്നു. അറബി മുസ്ലീങ്ങൾ മാത്രം പഠിച്ചാൽ മതിയായിരുന്നു. മറ്റുള്ളവർക്ക്‌ അത്‌ പഠിക്കേണ്ടിയിരുന്നില്ല. ആദ്യം ഇറങ്ങിയോടിയ ആ അഞ്ചു കുട്ടികൾ ഹിന്ദു കുട്ടികളായിരുന്നു. ഏതാനും ദിവസങ്ങൾക്കു ശേഷം ആ ഇറങ്ങിയോടുന്നവരുടെ കൂട്ടത്തിലൊരുവനായി ഞാനും മാറി. ഞങ്ങളുടെ സ്കൂൾ ജീവിതത്തിലെ എറ്റവും മനോഹരമായ സമയങ്ങളായി ഞങ്ങൾ അതിനെ വിനിയോഗിച്ചു.

ബാർട്ടർ എന്ന സമ്പ്രദായത്തിന്റെ ചരിത്രപ്രാധാന്യമറിയാതെ തന്നെ ആ സമ്പ്രദായം ഞങ്ങൾ ആധുനിക കാലത്ത്‌ ആ അറബി പിരിയഡുകളിൽ പ്രാവർത്തികമാക്കി. സ്കൂളിനിരുവശം മുഴുവനും അടക്കാതോട്ടങ്ങളായിരുന്നു. സ്ഥലം ഉടമകൾ അറിയാതെ കളിക്കുന്നതിനിടയിൽ ഞങ്ങൾ നിലത്തു വീണു കിടക്കുന്ന അടയ്ക്കാ മത്സരിച്ചു പെറുക്കിയെടുത്ത്‌ , സ്കൂളിനടുത്തുള്ള ഒരു കടയിൽ കൊണ്ടുക്കൊടുക്കുമായിരുന്നു. അതിനു പകരമായി അവർ ഞങ്ങൾക്ക്‌ മുഠായി തരും. പത്തോ പതിനഞ്ചോ അടക്ക കൊടുത്താൽ തരുന്നത്‌ മൂന്നൊ നാലോ മുഠായി ആീരിക്കും.ആ മൂന്നു നാരങ്ങാ മുഠായിക്കുവേണ്ടി മുന്നൂറു മിഠായി കിട്ടുവാനുള്ള വിലപേശൽ പലപ്പോഴും നടത്തേണ്ടി വരുമായിരുന്നു. ഒടുവിൽ ഈ ചൂഷണത്തിനെതിരെ ഞങ്ങൾ പ്രതിഷേധം നടത്തുന്നതിനു മുൻപേ തന്നെ സ്ഥലം ഉടമകൾ വടിയുമായി അടയ്ക്ക പെറുക്കിക്കൊണ്ടിരുന്ന ഞങ്ങളെ തല്ലാൻ വന്നു. ഞങ്ങൾ ഓടിരക്ഷപ്പെടുകയും ചെയ്തു. സ്കൂളിലെ പ്രധാനാദ്ധ്യാപകന്റെ അടുക്കൽ പരാതി ചെന്നേക്കുമെന്ന് ഭയന്ന് കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരുവൻ വയറിളക്കമാണ്‌ എന്നും പറഞ്ഞ്‌ വീട്ടിൽ പോയി. ഞങ്ങൾ ഭയന്നതു തന്നെ സംഭവിച്ചു. ഞങ്ങൾ അഞ്ചു പേരേയും സ്റ്റാഫ്‌ റൂമിൽ വിളിപ്പിച്ച്‌ അടയ്ക്ക മോഷ്ടിക്കരുത്‌ എന്ന് അദ്ധ്യാപകർ താക്കീത്‌ തന്നു വിട്ടു. പക്ഷെ കാര്യങ്ങൾ എല്ലം തണുത്തപ്പോഴേക്കും ശങ്കരൻമാർ വീണ്ടും തെങ്ങിൽ തന്നെ.

സ്കൂളിന്റെ ഒരു വശം പള്ളിക്കാടായിരുന്നു. അതായത്‌ സ്കൂളിന്റെ മുന്നിലുള്ള പള്ളിയുടെ ശ്മശാനം. വള്ളിപ്പടർപ്പും, കുറ്റിക്കാടുമായി അതൊരു ചെറിയ കാട്‌ പോലെയിരുന്നു. അവിടെക്ക്‌ നോക്കുവാൻ എനിക്ക്‌ ഭയമായിരുന്നു. അതിനകത്ത്‌ ജിന്നുകൾ കൂട്ടമായി വസിക്കുന്നുണ്ടെന്നും, അവ രാത്രിയിൽ റോഡിലിറങ്ങി അതുവഴി പോകുന്ന ആൾക്കാരുടെ ദേഹത്ത്‌ കൂടുമെന്നും ജസീന എനിക്കു പറഞ്ഞു തന്നിരുന്നു.സ്കൂളിനു താഴെയായി ഞങ്ങൾ വെള്ളം കുടിക്കുവാനും ഉച്ചക്ക്‌ ചോറുണ്ട്‌ പാത്രം കഴുകുവാനും പോകുന്ന ഒരു വീടുണ്ടായിരുന്നു. അവിടെ ശരീരം തളർന്ന ഒരു പെൺകുട്ടിയുണ്ടായിരുന്നു. ഞങ്ങളുടെ പ്രായം കണ്ടേക്കുമായിരുന്നിരിക്കാം , ആ കുട്ടിക്കും. മാലാഖയെപ്പോലെ സുന്ദരിയായ, വെളുത്തു മെലിഞ്ഞ ഒരു കുട്ടി. അതെപ്പോഴും കിടപ്പായിരുന്നു. ആ കുട്ടിയെക്കാണുവാൻ പലപ്പോഴും ഞങ്ങൾ ജനലിൽ കൂടി എത്തി നോക്കുമായിരുന്നു. വസ്ത്രങ്ങൾ ഒന്നും ധരിപ്പിക്കാതെയായിരുന്നു അതിനെ മിക്കപ്പോഴും കിടത്തിയിരുന്നത്‌. അവളുടെ കാലുകൾ കൂടിച്ചേർന്നപോലെ തോന്നിച്ചതിനാൽ അവൾ ഒരു മൽസ്യകന്യകയായി ജനിയ്ക്കേണ്ട കുട്ടിയാണന്നു ഞാൻ കരുതുമായിരുന്നു. അവൾക്ക്‌ എഴുന്നേറ്റ്‌ നടക്കാൻ കഴിയുമായിരുന്നെങ്കിൽ എന്ന് ഞാൻ അവളെ കാണുമ്പോഴൊക്കെ ആഗ്രഹിക്കുമായിരുന്നു.

പിന്നീട്‌ എസ്‌ കെ പൊറ്റക്കാടിന്റെ 'ഒരു ദേശത്തിന്റെ കഥയിൽ' തളർന്നുപോയ ഒരു പെൺകുട്ടിയുടെ കഥ വിവരിച്ചത്‌ വായിക്കുമ്പോൾ ഞാൻ ഈ പെൺകുട്ടിയുടെ കാര്യം ഓർക്കുമായിരുന്നു.
(will be continued)

23.7.08

I Dont Know Who You Are


....................

I havent seen the secrets deep,
Inside an ocean..
But, only the waves ashore,

Yet I can see Underneath,,
How calm and quite things are..

I havent seen a Star so close,
But only the peaceful rays,
That cools my Heart,

Yet I can feel how hot it is..
Burning and Boiling inside..

I havent seen you before,
But now only , a shortwhile

Yet I know You are-
An Ocean, A star...
Yet, I cant say which one you are,

Never so Near,
Never far apart,
A Friend and Stranger together,
What can I Know more than this..?




(Its true I Dont know anything about you.. so far.. )

13.7.08

വാനവും കടലും



നിഷ്‌കളങ്കയായ എറന്ദ്രിരയും അവളുടെ ഹൃദയശൂന്യയായ മുത്തശ്ശിയും (പാര്‍ട്ട് മൂന്ന്‍)

ഞാൻ ഇവിടെയിരിക്കാം” മുത്തശ്ശി പറഞ്ഞു.

“ശരി മുത്തശ്ശീ” എറന്ദ്രിര മറുപടി നൽകി.

പുറകുവശത്തെ മുറി ചുടുകട്ടകൊണ്ടു കെട്ടിയ നാലു തൂണിന്മേൽ നിർത്തിയ ഒരു ഷെഡ്ഡായിരുന്നു. ദ്രവിച്ചു തുടങ്ങിയ പനയോല കൊണ്ടുള്ള മേൽക്കൂരയും, പുറത്തെ ശബ്ദകോലാഹലങ്ങൾ അകത്തേക്കു കടന്നു വരത്തക്ക രീതിയിൽ മൂന്നടി മാത്രം പൊക്കമുള്ള മൺകട്ടകൊണ്ട്‌ നിർമ്മിച്ച ചുമരുമായിരുന്നു. ആ മൺചുമരിന്റെ മുകളിൽ കള്ളിമുൾ ചെടിയും, മരുഭൂമിയിൽ മാത്രമുണ്ടാകുന്ന തരം ചെടികളും ചട്ടിയിലാക്കി നിരത്തി വെച്ചിട്ടുണ്ടായിരുന്നു.രണ്ടു തൂണിൽമേലായി , ഉലയുന്ന പായ്‌ക്കപ്പലിൽ കെട്ടിയ കൊടിക്കൂറപോലെ നിറം മങ്ങിയ ഒരു ഊഞ്ഞാൽ കട്ടിൽ തൂങ്ങി കിടപ്പുണ്ടായിരുന്നു. കൊടുംകാറ്റിന്റെ ചൂളമടിക്കും, മഴവെള്ളത്തിന്റെ പ്രഹരത്തിനും മദ്ധ്യേ, കപ്പൽചേതത്തത്തിലകപ്പെട്ടതുപോലെയുള്ള ബഹളവും , മൃഗങ്ങളുടെ ദീന രോദനവും ദൂരെ നിന്ന് കേൾക്കാമായിരുന്നു.



ആ വിഭാര്യനും, എറന്ദ്രിരയും ഷെഡ്ഡിലേക്ക്‌ പോകവെ പെട്ടന്ന് അവരെ നനച്ചുകൊണ്ട്‌ പെയ്ത കനത്ത മഴയേറ്റ്‌ വീഴാതിരിക്കാൻ ഇരുവര്ർക്കും അന്യോന്യം മുറുക്കിപിടിക്കേണ്ടി വന്നു.ആ പെരുമഴയുടെ അലർച്ചയിൽ അവരുടെ ശബ്ദം അവ്യക്തവും, ചലനങ്ങൾ സുവ്യക്തവും ആയിത്തീന്നു.ആ വിഭാര്യന്റെ ആദ്യ ശ്രമത്തിൽ എറന്ദ്രിര അവ്യക്തമായതെന്തോ ശബ്ദിച്ചു കൊണ്ട്‌ കുതറി മാറി.വിഭാര്യൻ ശബ്ദമേതുമില്ലാതെ അതിന്‌ മറുപടി നൽകി.അവളുടെ കൈക്കൂഴ പിടിച്ച്‌ തിരിച്ച്‌ ഊഞ്ഞാൽ കട്ടിലിലേക്ക്‌ വലിച്ചിഴച്ചു. അയാളുടെ മുഖം മാന്തിപറിച്ചുകൊണ്ട്‌ അവൾ എതിർപ്പു പ്രകടിപ്പിച്ചു. അവൾ വീണ്ടും ബഹളം വച്ചു. അയാൾ അവളുടെ മുഖത്ത്‌ ആഞ്ഞടിച്ചുകൊണ്ടായിരുന്നു പ്രതികരിച്ചത്‌. അടികൊണ്ട എറന്ദ്രിര തറയിൽ നിന്ന് ഉയർന്ന് വായുവിൽ ഒരു നിമിഷം തങ്ങി നിന്നു. അവളുടെ നേർത്ത മുടി വായുവിൽ ഒഴുകി നിന്നു. അവൾ തറയിലേക്കു പതിക്കുന്നതിനു മുൻപായി അയാൾ അവളൂടെ അരക്കെട്ടിൽ കടന്നു പിടിച്ച്‌ മൃഗീയമായി ഊഞ്ഞാൽ കട്ടിലിലേക്ക്‌ തൂക്കിയെറിഞ്ഞ്‌ കാൽമുട്ടുകൊണ്ട്‌ അവളെ അമർത്തിപ്പിടിച്ചു. ഭയചകിതയായ എറന്ദ്രിരക്ക്‌ ആ നിമിഷത്തിൽ ബോധം മറഞ്ഞു. അകാശത്തുകൂടി കൊടുംകാറ്റ്‌ വഹിച്ചു കൊണ്ടുപോകുന്ന മൽസ്യക്കൂട്ടങ്ങളിൽ തട്ടി പ്രതിഫലിക്കുന്ന നിലാവെളിച്ചമേറ്റ്‌ അസ്തപ്രഞ്ജയറ്റവളെപ്പോലെ എറന്ദ്രിര മയങ്ങിക്കിടന്നു. വിഭാര്യൻ എറന്ദ്രിരയുടെ വസ്ത്രങ്ങൾ ഓരോന്നായി പുല്ലുപറിക്കുന്ന ലാഘവത്തോടെ ഊരിയെറിഞ്ഞു.

എറന്ദ്രിരയെ പണം നൽകി കാമിക്കുന്നതിന്‌ ആ ഗ്രാമത്തിൽ മറ്റാരും ശേഷിക്കുന്നില്ലന്ന് ബോധ്യമായപ്പോഴേക്കും, മുത്തശ്ശി അവളെ കള്ളക്കടത്തുകാർ താമസിക്കുന്ന സ്ഥലത്തേക്ക്‌ പോകുന്ന ഒരു ട്രെക്കിൽ കയറ്റി. അവർ ലോറിയുടെ പുറകിൽ നിറച്ച്‌ സാധനങ്ങൾക്കിടയിലിരുന്ന് യാത്ര ആരംഭിച്ചു. പന്നി നെയ്യിന്റെ പാട്ടകൾക്കും, അരിച്ചാക്കുകൾക്കും ഒപ്പം തീവിഴുങ്ങാതെ അവശേഷിച്ച കട്ടിൽപ്പടിയും, തീ പിടിച്ച്‌ കരുവാളിച്ച സിംഹാസനവും, മറ്റ്‌ ഉപയോഗമില്ലാത്ത വസ്തുക്കളും ഉണ്ടായിരുന്നു. രണ്ട്‌ കുരിശു ചിഹ്നം അലേഖനം ചെയ്തു വച്ച ഒരു ഇരുമ്പ്‌ പെട്ടിക്കകത്ത്‌ അമാഡിസ്മാരുടെ ഭൗതികാവശിഷ്ടവും കരുതിയിരുന്നു.
മുത്തശ്ശി ഒരു കീറിപറിഞ്ഞ കുട ചൂടി വെയിലിൽ നിന്നും രക്ഷ നേടി. വിയർപ്പിന്റേയും, പൊടിപടലത്തിന്റേയും ആഘാതം മൂലം അവർക്ക്‌ ശ്വാസം കഴിക്കുവാൻ നന്നേ ബുദ്ധിമുട്ടേണ്ടി വന്നെങ്കിലും, അത്രയും അസുഖകരമായ അവസ്ഥയിൽ പോലും അവർ അവരുടെ ആഡ്യത്വം അൽപം പോലും വെടിഞ്ഞില്ല. അരിച്ചാക്കിന്റെയും പാട്ടയുടെയും പുറകിലായി എറന്ദ്രിര ആ യാത്രക്കു വേണ്ടിയിരുന്ന വണ്ടിക്കൂലി ആ ട്രെക്കിലെ കയറ്റിറക്കുകാരന്‌ ഇരുപത്‌ പെസോ നിരക്കിൽ ശാരീരികബന്ധത്തിലേർപ്പെട്ടുകൊണ്ട്‌ നൽകിപ്പോന്നു. വിഭാര്യനോട്‌ പ്രയോഗിച്ച അതേ പ്രതിരോധമുറകളായിരുന്നു അവൾ ആദ്യം അയാളോടും പ്രയോഗിച്ചത്‌.
പക്ഷേ ചുമട്ടുകാരന്റെ രീതികൾ വ്യത്യസ്തമായിരുന്നു. ബുദ്ധിപൂർവവും,പതുക്കെയും അയാൾ അവളെ മൃദുലമായി മെരുക്കിയെടുത്തു. കഠിനമായ യാത്രക്കു ശേഷം ആദ്യ പട്ടണത്തിൽ എത്തിയപ്പോഴേക്കും ചുമട്ടുകാരനും എറന്ദ്രിരയും ഒരു നല്ല ബന്ധപ്പെടലിനുശേഷമുള്ള വിശ്രമത്തിലായിരുന്നു. "ഇവിടെയാണ്‌ ലോകം തുടങ്ങുന്നത്‌" ഡ്രൈവർ മുത്തശ്ശിയോടായി ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. അവരുപേക്ഷിച്ചു പോന്ന സ്ഥലത്തേക്കൾ കുറച്ചുകൂടി മാത്രം വലുപ്പമുള്ളതും, തകർന്നതും വിജനവുമായ ആ നഗം മുത്തശ്ശി സ്വൽപം അവിശ്വനീയതയോടെയായിരുന്നു കണ്ടിരുന്നത്‌.
" എനിക്കങ്ങനെ തോന്നുന്നില്ല" മുത്തശ്ശി മറുപടി നൽകി.
"ഇതൊരു മിഷനറി രാജ്യമാണ്‌" ഡ്രൈവർ പറഞ്ഞു.
" ഞാൻ ഇവിടെ സൽപ്രവർത്തികൾക്ക്‌ വന്നതല്ല. എനിക്ക്‌ കള്ളക്കടത്തുകാരെയാണ്‌ കാണേണ്ടത്‌”
മുത്തശ്ശി പറഞ്ഞു.
സാധനങ്ങൾക്ക്‌ പുറകിൽ നിന്ന് ആ സംഭാഷണം ശ്രദ്ധിച്ച എറന്ദ്രിര ഒരു അരിച്ചാക്കിലേക്ക്‌ കൈ പൂഴ്ത്തി. അവളൂടെ കയ്യിൽ തടഞ്ഞ ഒരു ചരടിൽ വലിച്ചെടുത്തപ്പോൾ , മുന്തിയ മുത്തു കൊണ്ട്‌ നിർമ്മിച്ച ഒരു നെൿലേസായിരുന്നു കിട്ടിയത്‌. അവൾ സ്തബ്ധയായി, ഒരു ചത്ത പാമ്പിനെയെന്നവണ്ണം അതിനെ നോക്കിയിരുന്നു. അപ്പോൾ മുത്തശ്ശിയുടെ ചോദ്യത്തിന്‌ ഡ്രൈവറുടെ മറുപടി അവൾ കേട്ടു.
"മാഡം നിങ്ങൾ ദിവാസ്വപനം കാണുകയാണ്‌. കള്ളക്കടത്തുകാർ എന്നൊരു കൂട്ടരേയില്ല" "ശരിയായിരിക്കാം. നിങ്ങളുടെ വാക്ക്‌ മതി എനിക്കുറപ്പിനായി" മുത്തശ്ശി പറഞ്ഞു.
"ഒന്നു കണ്ടുപിടിക്കൻ നോക്ക്‌.. അപ്പോൾ കാണാം.."ഡ്രൈവർ കളിയാക്കി.
"എല്ലവരും അവരെപ്പറ്റി പറയുന്നു, പക്ഷേ ആരും അവരെ ഇതുവരെ കണ്ടിട്ടുമില്ല".
എറന്ദ്രിര മുത്തുമാല കൈക്കലാക്കിയതു കണ്ട്‌ , അത്‌ തിരികേ വാങ്ങി അരിച്ചാക്കിൽ പൂഴ്ത്താൻ ചുമട്ടുകാരൻ തിടുക്കം കൂട്ടി.ആ ദാരിദ്ര്യം പിടിച്ച നഗരത്തിൽ തങ്ങാമെന്നുറച്ച മുത്തശ്ശി വണ്ടിയിറങ്ങാനായി എറന്ദ്രിരയുടെ സഹായം തേടി. എറന്ദ്രിര ചുമട്ടുകാരന്‌, തിടുക്കത്തിൽ അത്മാർത്ഥമായ ഒരു ചുംബനം നൽകി, യാത്ര പറഞ്ഞിറങ്ങി. മുത്തശ്ശി ട്രെക്കിനകത്തുനിന്ന്‌ സാധനങ്ങൾ ഇറക്കി കഴിയും വരെ റോഡിനു നടുക്ക്‌ തന്റെ സിംഹാസനത്തിൽ കാത്തിരുന്നു. അമാഡിസ്‌മാരുടെ ഭൗതികാവശിഷ്ടം അടങ്ങിയ പെട്ടിയായിരുന്നു ഏറ്റവും ഒടുവിൽ ഇറക്കിയത്‌,
"ഒരു ചത്ത മനുഷ്യന്റെ അത്രയും കനമുണ്ട്‌ ഈ പെട്ടിക്ക്‌" ഡ്രൈവർ ചിരിച്ചു കൊണ്ട്‌ പറഞ്ഞു.
"അത്‌ രണ്ട്‌ പേരുടെയാണ്‌. അതുകൊണ്ട്‌ കുറച്ചു ബഹുമാനത്തോടെ ആ പെട്ടി കൈകാര്യം ചെയ്യണം"മുത്തശ്ശി പറഞ്ഞു.
"ഇത്‌ മാർബിൾ പ്രതിമയാണ്‌. എനിക്കുറപ്പുണ്ട്‌" ഡ്രൈവർ വീണ്ടും ചിരിച്ചു. ഭൗതികാവശിഷ്ടം അടങ്ങിയ ആപെട്ടി സാധങ്ങൽക്കിടയി അലക്ഷ്യമായി വച്ചു. പിന്നീട്‌ മുത്തശ്ശിക്ക്‌ നേരേ കൈ നീട്ടി. "അൻപത്‌ പെസോ"
"നിന്റെ ജോലിക്കരന്‌ ആ തുക എപ്പോഴേ കിട്ടിക്കഴിഞ്ഞു."
ഡ്രൈവർ അന്തം വിട്ട്‌ ചുമട്ടുകാരനെ നോക്കി. അയാൾ അതെയെന്ന് തലയാട്ടി. ഡ്രൈവർ ലോറിയുടെ കാബിനിലേക്ക്‌ തിരികെപ്പോയി. അവിടെ ദുഃഖാചരണത്തിലേർപ്പെട്ട ഒരു സ്ത്രീ , ചൂടു സഹിക്കണാവതെ കരയുന്ന കുഞ്ഞുമായി ഇരിപ്പുണ്ടായിരുന്നു.
ചുമട്ടുകാരൻ സ്വയം തീരുമാനിച്ചുറച്ച പോലെ മുത്തശ്ശിയോട്‌ പറഞ്ഞു
"നിങ്ങൾക്ക്‌ സമ്മതമാണെങ്കിൽ എറന്ദ്രിര എന്റെ കൂടെപ്പോരാൻ തയ്യാറാണ്‌.എനിക്കു മറ്റ്‌ ദുരുദ്ദേശ്ശമൊന്നുമില്ല."
അത്ഭുതപ്പെട്ടുപോയ പെൺകുട്ടി പെട്ടന്ന് സംസാരത്തിൽ ഇടപെട്ടു.
"അങ്ങനൊന്നും ഞാൻ പറഞ്ഞിട്ടേയില്ല"
"എനിക്കങ്ങ്‌ തോന്നി പറഞ്ഞതാണ്‌" ചുമട്ടുകാരൻ പറഞ്ഞു
മുത്തശ്ശി അവനെ അപാദചൂഢം നോക്കി. അവനെ കൊച്ചാക്കുന്നു എന്നു തോന്നിപ്പിക്കാൻ വേണ്ടിയായിരുന്നില്ല. അവന്റെ ധൈര്യത്തിന്റെ യഥാർഥ തോതറിയുവാനായിരുന്നു.
"എനിക്ക്‌ സമ്മതക്കുറവൊന്നുമില്ല" അവർ പറഞ്ഞു. "പക്ഷേ അവളുടെ ശ്രദ്ധക്കുറവുകൊണ്ട്‌ എനിക്കു നഷ്ടപ്പെട്ട എട്ടുലക്ഷത്തി എഴുപത്തിരണ്ടായിരത്തി മുന്നൂറ്റിയൻപത്‌ പെസോയിൽ നിന്നും അവളിതുവരെ തിരിച്ചു നൽകിയ ഇരുന്നൂറ്റിയൻപത്‌ പെസോ കുറച്ച്‌ ബാക്കി തുക തിരിച്ചു നൽകാമെങ്കിൽ.."
വണ്ടി എപ്പോഴേ സ്റ്റാർട്ടാക്കിയിരുന്നു.
"എന്നെ വിശ്വസിക്കൂ" എന്റെ കയ്യിൽ അത്രയും തുകയുണ്ടായിരുന്നെങ്കിൽ ഞാനതു നൽകുമായിരുന്നു."ചുമട്ടുകാരൻ മറുപടി പറഞ്ഞു. "കാരണം ഈ കുട്ടിക്ക്‌ അത്രയും മതിപ്പുണ്ട്‌" മുത്തശ്ശിക്ക്‌ അവന്റെ ആ അഭിപ്രായം തൃപ്തികരമായിരുന്നു.
" എങ്കിൽ മോൻ പോയിട്ട്‌ അത്രയും തുകയുമായി വാ" അവർ ദയാവായ്പോടെ മറുപടി നൽകി. "ഇപ്പോൽ പോകുന്നതാണ്‌ നിനക്ക്‌ നല്ലത്‌. കാരണം വീണ്ടും ഞാൻ കണക്കു നോക്കിയാൽ നീ എനിക്ക്‌ പത്തു പെസോ കൂടി തരേണ്ടിവരും"
ചുമട്ടുകാരൻ ട്രെക്കിന്റെ പുറകിൽ ചാടിക്കയറിയിരുന്നു. ട്രെക്ക്‌ പാഞ്ഞു പോയി. ട്രെക്കിലിരുന്ന് അയാൾ എറന്ദ്രിരയുടെ നേരേ കൈ വീശി യാത്രാമംഗളം നേര്ർന്നു. പക്ഷ്‌ഏ അൽഭുതം കാരണം അവൾക്ക്‌ മറുപടി നൽകാൻ കഴിഞ്ഞില്ല.
(ബാക്കി പുറകാലെ. ) ഇടക്കിടക്ക് ബ്ലോഗ് നോക്കുക.

സന്തോഷവും , നന്മയും

നീ അമിതമായി ദുഃഖിക്കുകയോ നിന്നെതന്നെ മനപൂർവം പീഡിപ്പിക്കുകയോ അരുത്‌.

ഹൃദയാനന്ദം ഒരുവന്റെ ജീവനും ,സന്തോഷം അവന്റെ ആയുസ്സും ആണ്‌.

ദുഃഖമകറ്റി ആത്മാവിനെ സന്തോഷിപ്പിക്കുകയും ,ഹൃദയത്തെ ആശ്വസിപ്പിക്കുകയും ചെയ്യുക.

ദുഃഖം അനേകരെ നശിപ്പിച്ചിട്ടുണ്ട്‌. അത്‌ നിഷ്പ്രയോജനമാണ്‌.

അസൂയയും കോപവും ജീവിതത്തെ വെട്ടിച്ചുരുക്കുന്നു.

ഉത്കണ്ഠ അകാല വാർദ്ധക്യം വരുത്തുന്നു.

സന്തോഷവും നന്മയും നിറഞ്ഞവൻ ഭക്ഷണം ആസ്വദിക്കുന്നു

ബൈബിൾ

12.7.08