നോവലിസ്റ്റും എഴുത്തുകാരനുമായ വില്ല്യം ഡാരിമ്പിള്‍ ഒരു അഭിപ്രായപ്രകടനം നടത്തിയത് ഇപ്രകാരം. "ഇന്ത്യയില്‍ ചരിത്രവുമായി ബന്ധപ്പെട്ട ഒരു പഠന സംസ്കാരം ഇല്ല. ജനങ്ങള്‍ക്ക് ചരിത്രവുമായി പരിചിതത്വമോ ഇണക്കമോ ഒന്നും ഇല്ല." “പക്ഷേ ഇംഗ്ലണ്ടില്‍, കേംബ്രിഡ്‌ജ് പോലെയുള്ള വലിയ യൂണിവേഴ്സിറ്റികളില്‍ ആള്‍ക്കാര്‍ ചരിത്രം ഒരു ഇഷ്ട വിഷയമായി എടുത്തു പഠിക്കുന്നു. ഇവിടെ കുട്ടികള്‍ മാനേജ്‌മന്റ്, ശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ പഠിക്കുവാന്‍ താല്‍പര്യപ്പെടുന്നു. മറ്റൊന്നും കിട്ടാതെ വരുമ്പോള്‍ മാത്രം ചരിത്രം പഠിക്കാന്‍ തുനിയുന്നു."
ചരിത്രം എന്നത് മായക്കാഴ്ചകളുടെ ലോകമാണ്. കഴിഞ്ഞുപോയ നിഗൂഡമായ ജീവിതങ്ങളിലേക്കുള്ള ഒരു വാതായനം. ഇതാ അത്തരം ചില തെളിവുകളൂടെ ഒരു ശേഖരം. വയനാട്ടിലെ ഇടയ്ക്കലില്‍ നിന്നും.
ഈ ഗുഹക്കകത്ത് പ്രവേശിച്ചപ്പോള്‍ പ്രപഞ്ചത്തിന്റെ നിഗൂഡതകളിലേക്ക് പ്രവേശിക്കുന്ന പ്രതീതിയാണുണ്ടായത്. അന്നു ജീവിച്ചിരുന്നവര്‍ക്ക് എന്തോ പിന്‍തലമുറകളോട് പറയുവാനുണ്ടായിരുന്നു..അതുറപ്പാണ്. അല്ലങ്കില്‍ അവര്‍ ബുദ്ധിമുട്ടി ഈ പാറയില്‍ അതു കൊത്തിവെയ്ക്കേണ്ട കാര്യമില്ലായിരുന്നു. പ്രസിദ്ധ ചരിത്രകാരനായ കെ.കെ.എന്‍ കുറുപ്പ് ഈ ശിലാലിഖിതങ്ങള്‍ വ്യാഖാനിച്ചിട്ടുണ്ടങ്കില്‍ പോലും ആ ജനത മറ്റെന്തോ ആണ് പറയാനാഗ്രഹിച്ചതെന്ന് വിശ്വസിക്കാനാണ് ഞാന്‍ അഗ്രഹിക്കുന്നത്
10.5.08
Subscribe to:
Post Comments (Atom)
No comments:
Post a Comment