(ആദ്യം വീഡിയോ കാണുക)
ഇതൊരു "ഗെയിം" ആണെന്നു ആർക്കെങ്കിലും തോന്നിയെങ്കിൽ തെറ്റി. ഇതു രണ്ട് പൂച്ചകൾ തമ്മിൽ മക്കളുടെ മേൽ നടത്തുന്ന അവകാശത്തർക്കത്തിന്റെ വീഡിയൊ ചിത്രമാണ്. ഇതിലെ കറമ്പി പൂച്ചയും വെളുമ്പി പൂച്ചയും സഹോദരങ്ങൾ. വെളുമ്പി പൂച്ചക്കു പേറ്റു നോവു വന്നപ്പോൾ സഹോദരിയെ കൂട്ടിനു വിളിച്ചിരുത്തിയതാണ്. ഒരു ദിവസം കഴിഞ്ഞപ്പോഴെക്കും പ്രസവിക്കാത്ത കറമ്പിക്കു തോന്നി മക്കളെ അവളാണു പെറ്റതെന്ന്. അവൾ മക്കളെ അവൾക്കിഷ്ടമുള്ള സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റി. പെറ്റ തള്ള സഹിക്കുമോ..? അവൾ തന്റെ മക്കളെ പഴയ സ്ഥലത്തേക്കു എടുത്തുകൊണ്ടു പോന്നു. രണ്ട് ദിവസം ഇതു തന്നെയായിരുന്നു പരിപാടി. ഒടുവിൽ പൂച്ച കുഞ്ഞുങ്ങൾ ചത്തു പോയേക്കും എന്നു ഭയന്ന് വീട്ടുകാർ തള്ളയേയും കുഞ്ഞുങ്ങളേയും ഒരു മുറിയിൽ പൂട്ടിയിട്ടു. കറമ്പി പ്രതിഷേധത്തിലാണ്. സോളമൻ രാജാവിന്റെ കാലത്തു മാത്രമാണ് ഇതിനു സമാനമായ ഒരു സംഭവം നടന്നിട്ടുണ്ടാവുക
6.7.08
Subscribe to:
Post Comments (Atom)
No comments:
Post a Comment