10.5.08

നിങ്ങള്‍ കേട്ടതാണെന്നതുകൊണ്ടു മാത്രം
ഒന്നും വിശ്വസിക്കരുത്‌.
അനവധി തലമുറകളിലൂടെ കൈമാറി വന്നതുകൊണ്ടു മാത്രം
ഒന്നും വിശ്വസിക്കരുത്‌
എത്രയോപേര്‍ പറഞ്ഞു കീര്‍ത്തിച്ചതുകൊണ്ടു മാത്രം
ഒന്നും വിശ്വസിക്കരുത്‌
മതഗ്രന്ഥങ്ങളിലുള്ളതുകൊണ്ടു മാത്രം
ഒന്നും വിശ്വസിക്കരുത്‌
നമ്മുടെ ഗുരുനാഥന്മാരും മൂത്തവരും പഠിപ്പിച്ചതുകൊണ്ട്‌ മാത്രം
ഒന്നും വിശ്വസിക്കരുത്‌
മറിച്ച്‌, നിരീക്ഷണത്തിനും അപഗ്രഥനത്തിനും ശേഷം,
എല്ലാം യുക്തിയുക്തമായി ഇണങ്ങുന്നതാണങ്കില്‍,
സര്‍വചരാചരങ്ങള്‍ക്കും ക്ഷേമമുണ്ടാക്കുന്നതാണങ്കില്‍,
അപ്പോള്‍ അതു സ്വീകരിക്കുക,
അപ്രകാരം ജീവിക്കുക

ഗൗതമ ബുദ്ധന്‍

No comments: